Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന ഭവന നിര്‍മ്മാണ ഉദ്യോഗസ്ഥര്‍ ആശുപത്രി കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു.
23/02/2018

വൈക്കം: താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി സംസ്ഥാന ഭവന നിര്‍മ്മാണ ഉദ്യോഗസ്ഥര്‍ ആശുപത്രി കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പുതിയ കെട്ടിട സമുച്ചയവും മറ്റു അനുബന്ധ കെട്ടിടങ്ങള്‍ക്കുമായി കഴിഞ്ഞ ബഡ്ജറ്റില്‍ തുക അനുവദിച്ച് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എം.എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്ന് ബഡ്ജറ്റില്‍ 50 കോടി രൂപ അടിസ്ഥാന വികസനത്തിനായി അനുവദിച്ചിരുന്നു. തുടര്‍ന്ന് ഹാബിറ്റാറ്റ് 62 കോടി രൂപയുടെ രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് ആരോഗ്യവകുപ്പ് ഹൗസിംഗ് ബോര്‍ഡിനെ ചുമതലപ്പെടുത്തി. നിലവില്‍ ആശുപത്രിയിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ഒരു ഭാഗം മാത്രം നിലനിര്‍ത്തിയാണ് പുതിയ പ്ലാന്‍. ജില്ല ഹൗസിംഗ് ബോര്‍ഡ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പി.എം. റാണി, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ആന്‍സി കുര്യാക്കോസ്, കെ.ശ്രീലത എന്നിവര്‍ ആശുപത്രി പരിസരം സന്ദര്‍ശിച്ചു. രൂപരേഖയുടെ വിശദമായ വിവരങ്ങളും പോരായ്മകളും സി.കെ ആശ എം.എല്‍.എ, ആര്‍.എം.ഒ. എന്നിവര്‍ വിശദീകരിച്ചു കൊടുത്തു.