Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി.
22/02/2018
കത്തോലിക്ക കോണ്‍ഗ്രസ്സ് മേഖല ഡയറക്ടര്‍ ഫാ. പീറ്റര്‍ കോയിക്കരക്ക് വൈക്കം പൗരാവലി നല്‍കിയ യാത്രയയപ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സേവനരംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് മേഖല ഡയറക്ടറും, വല്ലകം സെന്റ്. മേരീസ് പള്ളി വികാരിയുമായിരുന്ന ഫാ. പീറ്റര്‍ കോയിക്കരക്ക് വൈക്കം പൗരാവലി യാത്രയയപ്പ് നല്‍കി. വെല്‍ഫെയര്‍ സെന്ററില്‍ നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, എന്‍.അനില്‍ ബിശ്വാസ്, സാബു. പി.മണലൊടി, എം.കെ രാജു, അക്കരപ്പാടം ശശി, ഫൊറോനപള്ളി വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി, കെ.ആര്‍ രാജേഷ്, ഫാ. ജോയ് കണ്ണംപുഴ, വി. ബിന്‍സ്, സാജു വാതപ്പള്ളി, ജയന്‍ കോലഞ്ചേരി, അബ്ദുള്‍ കബിര്‍ സുഹാരി, എം.ഡി ജോസഫ്, മനോജ് ഡിസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. പീറ്റര്‍ കോയിക്കര നന്ദി പ്രസംഗം നടത്തി.