മഹാപ്രസാദമൂട്ടിന്റെ ദീപപ്രകാശനം
22/02/2018
മോഴിക്കോട് ശ്രീകുമാര മംഗലപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന മഹാപ്രസാദമൂട്ടിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു.
വൈക്കം: മോഴിക്കോട് ശ്രീകുമാര മംഗലപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തിയ മഹാപ്രസാദമൂട്ടിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍, മേല്‍ശാന്തി മഹേഷ്, ക്ഷേത്രം പ്രസിഡന്റ് പി.വി റോയ്, കുഞ്ഞുമോന് തോപ്പില്‍, സലിംകുമാര്‍ കറുത്തേടത്ത്, വി.ടി ഗോപാലകൃഷ്ണന്, കൃഷ്ണദേവ് വല്ലേരി പീടിക, പ്രവീണ്‍ തുണ്ടച്ചിറ, അനുമോദ് കറുപ്പംവീട് എന്നിവര്‍ നേതൃത്വം നല്കി.