Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി.
16/11/2015
വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തെക്കേനടയില്‍ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീടിന്റെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എറണാകുളം ഇടവനക്കാട് കൂട്ടുങ്കല്‍ച്ചിറ ചാത്തന്‍തറ വീട്ടില്‍ കൈലാസന്‍ (ബെഗന്‍ 52)നെയാണ് പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.