Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുംഭകുട ഘോഷയാത്ര നടത്തി.
22/02/2018
മൂത്തേടത്ത്കാവ് ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന്റെ ഭാഗമായി കേരള വണികവൈശ്യ ശാഖയുടെ കുംഭകുട ഘോഷയാത്ര വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പുറപ്പെടുന്നു.

വൈക്കം: മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി കേരള വണികവൈശ്യ 27-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ കുംഭകുട ഘോഷയാത്ര നടത്തി. വണികവൈശ്യ ശാഖയുടെ പരമ്പരാഗതമായ ആചാരമാണ് കുംഭകുട ഘോഷയാത്ര നടത്തി അഭിഷേകം ചെയ്യുന്നത്. വൈക്കം മുത്താരമ്മന്‍കാവില്‍ ആചാര്യന്‍ രാമചന്ദ്രന്‍ തഴയനാട് കുംഭങ്ങള്‍ നിറച്ച് പൂജ ചെയ്തു. ഭഗവതിയുടെ തിടമ്പേറിയ ഗജവീരന്‍, പമ്പമേളം എന്നിവയോടെ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് മൂത്തേടത്ത്കാവിലേക്ക് പുറപ്പെട്ടത്. രാത്രി 8ന് മൂത്തേടത്ത്കാവ് ക്ഷേത്രത്തില്‍ കുംഭകുടങ്ങള്‍ അഭിഷേകം ചെയ്യും. രക്ഷാധികാരി സോമശേഖരന്‍, പ്രസിഡന്റ് തങ്കം ജ്യോതി, സുരേഷ്, രാജേഷ്, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.