Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണം-സി.പി.ഐ തേവലക്കാട് ബ്രാഞ്ച് കമ്മറ്റി
22/02/2018

വൈക്കം: വടയാര്‍-തേവലക്കാട്-മുട്ടുങ്കല്‍ റോഡിന്റെ നിര്‍മ്മാണത്തിനായി സി.കെ ആശ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിക്കുകയും കരാര്‍ നടപടികള്‍ പൂര്‍ത്തികരിക്കുകയും ചെയ്തിട്ട് മാസങ്ങളേറെയായി. എന്നാല്‍ കരാറുകാരന്റെ അനാസ്ഥയും പിടിവാശിയും നിമിത്തമാണ് ഈ വര്‍ക്ക് ഇതുവരെയായിട്ടും തുടങ്ങുവാന്‍ കഴിയാത്തതെന്ന് സി.പി.ഐ തേവലക്കാട് ബ്രാഞ്ച് കമ്മറ്റി ആരോപിച്ചു. റോഡ് നിര്‍മ്മാണത്തിനുള്ള മെറ്റല്‍ ഇറക്കിയിരിക്കുന്നത് സ്‌കൂള്‍ കുട്ടികളും, സ്‌കൂള്‍ ബസ്സുകളും ബൈക്കുകളും നിരവധി വാഹനങ്ങളും, വഴിയാത്രക്കാരും സഞ്ചരിക്കുന്ന വഴിയിലാണ്. ഈ മെറ്റല്‍ റോഡിലേക്ക് നിരന്ന് വഴിയാത്രക്കാരും ബൈക്കുകളും റോഡിലേക്ക് തെന്നിവീണ് പരിക്കുപറ്റി ചികിത്സ തേടേണ്ടുന്ന അവസ്ഥ വരെ സംജാതമായിരിക്കുകയാണ്. ആയതിനാല്‍ എത്രയും പെട്ടെന്ന് കരാറുകാരന്‍ റോഡുപണി പൂര്‍ത്തീകരിച്ച് തേവലക്കാട്-മുട്ടുങ്കല്‍ നിവാസികളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് സി.പി.ഐ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. കരാറുകാരന്റെ അനാസ്ഥയ്‌ക്കെതിരെ അധികാരകേന്ദ്രങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കാത്തതില്‍ സി.പി.ഐ തേവലക്കാട് ബ്രാഞ്ച് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.