Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസന സെമിനാര്‍ 27ന്
22/02/2018

വൈക്കം: വൈക്കം നഗരസഭയുടെ 2018-19 വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വാര്‍ഡ് സഭയില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളിന്‍മേല്‍ പദ്ധതികള്‍ രൂപീകരിക്കുന്നതിന് വൈക്കം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ വെച്ച് വികസന സെമിനാര്‍ നടത്തുന്നു. 27ന് രാവിലെ 10ന് നടത്തുന്ന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഇന്‍-ചാര്‍ജ്ജ് കെ.എം നാരായണന്‍ സ്വാഗതമാശംസിക്കും. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എസ്.ഹരിദാസന്‍ നായര്‍ കരടുപദ്ധതി രേഖ അവതരിപ്പിക്കും. വിവിധ സ്റ്റാന്റിങ് കമ്മറ്റിയംഗങ്ങളായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴത്ത്, സല്‍ബി ശിവദാസ്, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍ അഡ്വ. വി.വി സത്യന്‍, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പി.ഹരിദാസ് മുട്ടത്തിപ്പറമ്പ്, അസിസ്റ്റന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അഖില.പി തുടങ്ങിയവര്‍ സംസാരിക്കും.