Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാമ്പ്ര ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ പൂയം ഉത്സവത്തിന് കൊടിയേറി
21/02/2018
അംബികമാര്‍ക്കറ്റ് മാമ്പ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ശിവഗിരിമഠം സുഗതന്‍ തന്ത്രി കൊടിയേറ്റുന്നു.

വൈക്കം: അംബികാമാര്‍ക്കറ്റ് 348-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വക മാമ്പ്ര ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ പൂയം ഉത്സവത്തിന് ശിവഗിരിമഠം സുഗതന്‍ തന്ത്രി കൊടിയേറ്റി. മേല്‍ശാന്തി ഭദ്രേശ്വന്‍ ശാന്തി, സന്തോഷ് ശാന്തി എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിയേറ്റിനുശേഷം വൈകിട്ട് താലപ്പൊലി, കൊടിയേറ്റ് സദ്യ എന്നിവയും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.ടി പ്രിന്‍സ്, വൈസ് പ്രസിഡന്റ് പി.ആര്‍ രാജേഷ്, സെക്രട്ടറി കെ.എം വിനോഭായ്, ജി.എസ് ബൈജു, കെ.ബാലകൃഷ്ണന്‍, പി.വി സുന്ദരേശന്‍, വിജി ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ പ്രഭാഷണം, തിരുവാതിര കളി, നൃത്തനൃത്ത്യങ്ങള്‍, താലപ്പൊലി, കാഴ്ച ശ്രീബലി, അന്നദാനം, ഓട്ടന്‍തുള്ളല്‍, ദേശതാലപ്പൊലി, വയലാര്‍ഗാന സന്ധ്യ, കാവടി ഘോഷയാത്ര, നാദത്രയം, വലിയ കാണിക്ക എന്നിവ നടക്കും. 27ന് പൂയം ഉത്സവം ആഘോഷിക്കും. വൈകിട്ട് 6ന് ആറാട്ട്, 9ന് ആറാട്ട് സദ്യ എന്നിവയും നടക്കും.