Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം മോഴിക്കോട് കുമാരമംഗലപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
21/02/2018
ടി.വി പുരം മോഴിക്കോട് ശ്രീകുമാര മംഗലപുരം ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ഹംസാനന്ദന്‍ തന്ത്രി കൊടിയേറ്റുന്നു.

വൈക്കം: ടി.വി പുരം മോഴിക്കോട് കുമാരമംഗലപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച രാവിലെ ഹംസാനന്ദന്‍ തന്ത്രി കൊടിയേറ്റി. മേല്‍ശാന്തി മഹേഷ് , ശാന്തിമാരായ ഗിരീഷ്, അനന്ദു, മനു, അഭിജിത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിയേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആഘോഷപൂര്‍വ്വം കൊണ്ടുവന്നു. ക്ഷേത്രം പ്രസിഡന്റ് പി.വി റോയ്, വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍ തോപ്പില്‍, സലിംകുമാര്‍ കറുത്തേടത്ത്, പ്രവീണ്‍ തുണ്ടച്ചിറ, അനുമോദ് കറുപ്പം വീട്, കൃഷ്ണദേവ്, അമ്പിളി പണിക്കവീട്, എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ ദിവസങ്ങളില്‍ മഹാപ്രസാദമൂട്ട്, ദേശതാലപ്പൊലി, കാവടി ഘോഷയാത്ര, കലശാഭിഷേകം, ഡാന്‍സ്, നൃത്തനാടകം, നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും നടക്കും. 27ന് പൂയം ഉത്സവം ആഘോഷിക്കും. രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന് വലിയ കാഴ്ചശ്രീബലി, 7.30ന് ആട്ടക്കളം എന്നിവയും നടക്കും.