ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖല പ്രതിനിധി സമ്മേളനം
21/02/2018
ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖല സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖല പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സി.കെ ആശ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി.ആര് ബിനോയ് അദ്ധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, എസ്.പി സുമോദ്, ബിന്ദുരാജന്‍, കെ.ബി ശോഭന, പ്രകാശ്.എന്‍.കങ്ങഴ, ആര്.സുരേഷ്, എന്‍.കെ രതീഷ്കുമാര്‍, ആര്. മനോജ് എന്നിവര്‍ പ്രസംഗിച്ചു.