Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധ്യാത്മിക പഠനകേന്ദ്രങ്ങളുടെ മേഖല പ്രവര്‍ത്തക സമ്മേളനം
21/02/2018
ആധ്യാത്മിക പഠനകേന്ദ്രം മേഖല സമ്മേളനം എന്‍.എസ്.എസ് യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ ആധ്യാത്മിക പഠനകേന്ദ്രങ്ങളുടെ മേഖല പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.വി പുരം, വൈക്കം മേഖലകളിലെ കരയോഗം ഭാരവാഹികള്‍ വനിതാസമാജം പ്രസിഡന്റ്, സെക്രട്ടറിമാര്‍, ആദ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. കെ.എന്‍.എന്‍ സ്മാരക എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.മധു, എസ്.മുരുകേഷ്, പി. കൃഷ്ണന്‍കുട്ടിനായര്‍, ബി.ജയകുമാര്‍, രാകേഷ്. ടി. നായര്‍, സുമേഷ് കുമാര്‍, ജയചന്ദ്രന്‍ നായര്‍, സുശീല എം.നായര്‍, ഹര്‍ഷകുമാര്‍, പി.വി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.