Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചിച്ചു.
21/01/2016

തലയോലപ്പറമ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവരില്‍ നിറസാന്നിദ്ധ്യമായിരുന്ന പി.എം അനസ് വട്ടം കണ്ടത്തിലിന്റെ (അനസ് ഇക്ക) ആകസ്മികമായ വേര്‍പാട് തലയോലപ്പറമ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍ ഉണ്ടാക്കി. രാഷ്ട്രീയ കക്ഷി ബന്ധം നോക്കാതെ തന്റെ മുന്നില്‍ വരുന്ന ഏതൊരാള്‍ക്കും തന്റെ കഴിവിന്റെ പരമാവധി സഹായം നല്‍കുന്ന ഒരു സ്വഭാവക്കാരനായിരുന്നു അനസ്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന നവകേരള യാത്രയുടെ പ്രചരണത്തിന് ഇടക്കായിരുന്നു മരണം സംഭവിച്ചത്. 1980ല്‍ തലയോലപ്പറമ്പ് ബോയ്‌സ് ഹൈസ്‌കൂളില്‍ കെ.എസ്.യു പ്രവര്‍ത്തകനായി പൊതുരംഗത്ത് വന്ന അനസ് യൂത്ത് കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് കോണ്‍ഗ്രസില്‍ സജീവമാകുകയായിരുന്നു. ആശുപത്രികളില്‍ ഗുരുതരമായ രോഗത്തിന് ചികിത്സയില്‍ കിടക്കുന്നവര്‍ക്ക് രക്തദാനം നല്‍കുവാനും അവര്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ എഴുതി കൊടുക്കുന്നതിനു പ്രത്യേകം താല്‍പര്യം കാണിച്ചിരുന്ന അനസ് ഞായറാഴ്ച തലയോലപ്പറമ്പില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് മററുള്ളവരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
അനസിന്റെ വേര്‍പാടില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, കെ. പി.സി.സി ഭാരവാഹികളായ ലതിക സുഭാഷ്, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, എം.എല്‍.എമാരായ കെ.അജിത്ത്, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. വി.പി സജീന്ദ്രന്‍. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ എന്‍.എം താഹ, അഡ്വ. വി.വി.സത്യന്‍, മോഹന്‍ ഡി.ബാബു, ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ സലാം റാവുത്തര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍. അക്കരപ്പാടം ശശി, തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ടി ജെയിംസ്, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.എ അപ്പച്ചന്‍, ലളിതകാല അക്കാദമി സെക്രട്ടറി എം.കെ ഷിബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബു, ഇ.കെ രാധാകൃഷ്ണന്‍, കെ.വി കരുണാകരന്‍, ജോയ് ജോണ്‍, ബഷീര്‍ സ്മാരക സമിതി ഭാരവാഹികളായ സണ്ണി ചെറിയാന്‍, പി.ജി ഷാജിമോന്‍, അബ്ദുള്‍ ആപ്പാംചിറ, എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.എസ് ഇന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ. എം. അനില്‍കുമാര്‍, കെ. എസ് ഉണ്ണികൃഷ്ണന്‍, തുളസി മധുസൂദനന്‍, കെ.കെ ഷാജി, സജിവര്‍ഗീസ്, എന്നിവര്‍ അനുശോചിച്ചു.