Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃത്രിമകാലുകള്‍ സൗജന്യമായി വിതരണം ചെയ്തു
21/02/2018
വൈക്കം റോട്ടറി ക്ലബ്ബ് 114 പേര്‍ക്ക് കൃത്രിമകാലുകള്‍ നല്‍കുന്ന പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: റോട്ടറി ക്ലബ്ബിന്റെ അതിജീവനം 2018 പദ്ധതിയുടെ ഭാഗമായി 114 പേര്‍ക്ക് കൃത്രിമകാലുകള്‍ സൗജന്യമായി വിതരണം ചെയ്തു. മുക്തി ഫൗണ്ടേഷനിലെ വിദഗ്ധരായ ടെക്‌നീഷ്യന്മാര്‍ വൈക്കത്ത് ക്യാമ്പ് ചെയ്ത് ഓരോരുത്തരുടെയും ശരീരത്തിനുയോജിച്ച അളവുകള്‍ ശേഖരിച്ച് കൃത്രിമകാലുകള്‍ നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. 15 ലക്ഷം രൂപ ചിലവ് വന്ന പദ്ധതി നടപ്പാക്കിയത് റോട്ടറി ജയ്പൂര്‍ ലിംബ് സംഘടനയുടെ സഹകരണത്തോടെയാണ്. അവയവദാന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ചെയര്‍മാന്‍ ജെയിംസ്.ജെ.പാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഷിജോ മാത്യു, കൗണ്‍സിലര്‍ ഷേര്‍ളി ജയപ്രകാശ്, കെ.പി ശിവജി, റോയ് വര്‍ഗീസ്, സാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.