Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം
21/02/2018
കെ.വിശ്വനാഥന്റെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ.വിശ്വനാഥന്റെ ചരമവാര്‍ഷിക അനുസ്മരണം സി.പി.ഐ.എം വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ കമ്മറ്റി അംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗണേശന്‍, കെ. അരുണന്‍, കെ.കുഞ്ഞപ്പന്‍, പി.ശശിധരന്‍, കെ.ആര്‍ സഹജന്‍ എന്നിവര്‍ പ്രസംഗിച്ചു.