Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'നീതം-2018' നടത്തി.
21/02/2018

വൈക്കം: നഗരസഭ ഏഴാംവാര്‍ഡില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നീതിക്കൊരു കൂട്ടായ്മ 'നീതം-2018' നടത്തി. സ്വരുമ അയല്‍ക്കൂട്ടം പ്രസിഡന്റ് എം.സി ചന്ദ്രകുമാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കൗണ്‍സിലര്‍ വി.അനൂപ് ഉദ്ഘാടനം ചെയ്തു. പി.ആര്‍ രാമവാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല.എ, മനീഷാ ജോബി, പ്രസന്ന കുമാര്‍ കെ.വി, പ്രേരക് എസ്.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.