Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
21/02/2018

വൈക്കം: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മികച്ച ട്രാഫിക് ഗാര്‍ഡുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കുര്യാക്കോസ് കെ.സി, അനിരുദ്ധന്‍.കെ, സാബു.എസ് എന്നിവര്‍ കരസ്ഥമാക്കി. വളരെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഈ വിഭാഗക്കാര്‍ക്ക് ഇത് ഒരു പ്രചോദനമാണെന്നും നിശബ്ദരായി ജോലി ചെയ്യുന്ന ഇക്കൂട്ടരെ ആദരിച്ചത് വളരെ അഭിനന്ദനീയമാണെന്നും അവാര്‍ഡുകള്‍ നല്‍കി സംസാരിച്ച വൈക്കം സബ് ഇന്‍സ്‌പെക്ടര്‍ എം.സാഹില്‍ പറഞ്ഞു. വൈക്കം ജെ.സി.ഐയുടെ കുടുംബസംഗമത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ജെ.സി.ഐ സോണ്‍ പ്രോഗ്രാം ഡയറക്ടര്‍ അനൂപ് കുമാര്‍.വി, ജെ.സി.ഐ വൈക്കം ഭാരവാഹികളായ വിനോദ്കുമാര്‍, ബി.ബിജുഗോപാല്‍, സോണി ജോസ്, വിജയകുമാര്‍, ശരത് സോമന്‍, രേഖാ വിനോദ്, ജയകുമാര്‍.ഡി എന്നിവര്‍ പ്രസംഗിച്ചു.