Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ മേജര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ 23 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും
20/02/2018

വൈക്കം: വടയാര്‍ മേജര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ 23 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും. 23ന് രാവിലെ 9.30നും 10.30നും മദ്ധ്യേ മനയത്താറ്റ് മനയ്ക്കല്‍ ബ്രഹ്മശ്രീ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. വൈകിട്ട് 6.45ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വ്വഹിക്കും. തുടര്‍ന്ന് അദ്ദേഹത്തെ ഉപദേശകസമിതി പൊന്നാടയണിച്ച് ആദരിക്കും. 7.10ന് ഓട്ടന്‍തുള്ളല്‍, 9ന് കൊടിക്കീഴില്‍ വിളക്ക്. 24ന് രാവിലെ 10ന് ശ്രീബലി, 12.30ന് അന്നദാനം, 6ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലി വരവ്, 7.15ന് ഭരതനാട്യം, 8ന് കുറത്തിയാട്ടം, 9ന് വിളക്ക്. 25ന് രാവിലെ 9ന് എഴുന്നള്ളിപ്പ്, 9.30ന് മാതൃവന്ദനം, വൈകിട്ട് 5ന് സംഗീതകച്ചേരി, 7ന് താലപ്പൊലി വരവ്, 7.30ന് ഭരതനാട്യം, 9ന് വിളക്ക്. 26ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലി വരവ്, 7.30ന് തിരുവാതിര, 8.30ന് കഥകളി, 9.30ന് വിളക്ക്. 27ന് രാവിലെ 8.30ന് ശ്രീബലി, ഉച്ചയ്ക്ക് 12.30ന് പ്രസാദം ഊട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7ന് ദേശതാലപ്പൊലി വരവ്, 7.30ന് നൃത്തനൃത്യങ്ങള്‍, 8.30ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ മാടമ്പിയും മക്കളും നാടകം, 9ന് വിളക്ക്. 28ന് വെളിപ്പിന് 5ന് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 7.15 താലപ്പൊലി വരവ്, 7.30ന് സംഗീതസദസ്സ്, 8.30ന് ഭക്തിഗാനമേള. മാര്‍ച്ച് 1ന് രാവിലെ 9ന് കാഴ്ചശ്രീബലി, 11.30ന് വിശേഷാല്‍ ഉച്ചപൂജ, 12.45ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 5ന് പകല്‍പൂരം, പഞ്ചാരി മേളം, മയിലാട്ടം, 7ന് ദീപാരാധനയ്ക്ക് ശേഷം അത്താഴകഞ്ഞി, 8ന് പ്രശസ്ത മിമിക്രി-സിനിമ-ടി.വി താരം കൊല്ലം സിറാജ് നയിക്കുന്ന മിമിക്‌സ് ഹൈലൈറ്റ് കോമഡിഷോ, 11ന് വലിയ വിളക്ക്, പഞ്ചവാദ്യം. 2ന് ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ, വൈകിട്ട് 5ന് കൊടി ഇറക്ക്, 5.30ന് ആറാട്ട് പുറപ്പാട്, 6ന് നാദസ്വരകച്ചേരി, വൈകിട്ട് 7.30 മുതല്‍ നൃത്തനൃത്ത്യങ്ങള്‍, 9ന് നാടന്‍പാട്ടും ദൃശൃാവിഷ്‌കാരവും രാത്രി 12ന് ആറാട്ട് വരവ്, വലിയകാണിക്ക, വെടിക്കെട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍. ആറ്റുവേല മഹോത്സവം മാര്‍ച്ച് 19ന് നടക്കും.