Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മഹിളാ ജനതാദള്‍ വൈക്കം നിയോജകമണ്ഡലം കമ്മറ്റി
20/02/2018

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മഹിളാ ജനതാദള്‍ വൈക്കം നിയോജകമണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ വരുന്ന ഗര്‍ഭിണികളോടും രോഗികളായെത്തുന്ന മറ്റു സ്ത്രീ ജനങ്ങളോടും കാണിക്കുന്ന അവഗണനയും പെരുമാറ്റവും അങ്ങേയറ്റം അപലപനീയമാണെന്നും കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന താലൂക്ക് ആശുപത്രിയോട് ആരോഗ്യ വകുപ്പ് മന്ത്രി കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആശുപത്രിയില്‍ സ്‌കാനിംഗിനുള്ള ആധുനിക സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ലിഞ്ചു ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മഹിളാ ജനതാദള്‍ (യൂ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ മോഹന്‍ദാസ്, ബിന്ദി പീറ്റര്‍, ശാന്തകുമാരി, വത്സമ്മ ജേക്കബ്, ജനതാദള്‍ (യൂ) സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ആര്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.