Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം.
20/02/2018

വൈക്കം: കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍, ഇതുവരെ കാര്‍ഡ് ലഭ്യമാകാത്ത കുടുംബങ്ങള്‍, താല്‍ക്കാലിക കാര്‍ഡ് ഉപയോഗിക്കുന്നവര്‍, മറ്റ് സംസ്ഥാനം/താലൂക്കുകളില്‍ നിന്നും വിടുതല്‍/സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ എന്നിവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷ, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പഴയ റേഷന്‍ കാര്‍ഡ്, കാര്‍ഡ് ഉടമസ്ഥന്റെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അവകാശവാദങ്ങള്‍ക്ക് ആധികാരികമായ രേഖകള്‍ എന്നിവ സഹിതം വേണം അപേക്ഷിക്കാന്‍. പൂരിപ്പിച്ച അപേക്ഷകള്‍ ഇന്ന് (21ന്) വെള്ളൂര്‍, ചെമ്പ്, മുളക്കുളം എന്നിവിടങ്ങളിലും 22ന് തലയാഴം, വെച്ചൂര്‍, ടി.വി പുരം, കല്ലറ പഞ്ചായത്തുകളില്‍ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ സ്വീകരിക്കും. 2017ല്‍ വിതരണം ചെയ്ത കാര്‍ഡില്‍ നിന്നും കുറവുചെയ്ത് പുതിയ കാര്‍ഡ് ഉണ്ടാക്കുന്നതിനും തിരുത്തല്‍, റിഡക്ഷന്‍/സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവര്‍ക്കുമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.