പ്രഭാഷണം സംഘടിപ്പിച്ചു.
20/02/2018
തലയോലപ്പറമ്പ്: സാംസ്കാരിക സംഘടനയായ സംസ്കാര തലയോലപ്പറമ്പിന്റെ നേതൃത്വത്തില്‍ 'ഇന്‍ഡ്യന്‍ ജുഡീഷ്യറിയുടെ എഴുതാപ്പുറങ്ങള്‍' എന്നവിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. അഡ്വ. പി.വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്മാന് കെ.കെ സിദ്ധിക്ക് വിഷയാവതരണം നടത്തി. ഡോ. എച്ച്.സദാശിവന്‍പിള്ള, പ്രൊഫ. ടി.ഡി മാത്യു, എം.സി റോയി, ബേബി ടി.കുര്യന്, സുനില്‍ മംഗലത്ത് വി.കെ രമേശന്, റഷീദ്, ടി.എന്‍ സുരേന്ദ്രന്, അബ്ദുല്‍ കരീം, ടി.കെ ഉത്തമന്, മുഹമ്മദ് റാസി, അജയന് മാലിയേന്, ആര്.സുശീലന്, ഹസ്സന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.