മാര്‍ച്ചും ധര്‍ണയും മാറ്റിവെച്ചു.
20/02/2018
വൈക്കം: സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലേക്ക് നാളെ (21ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന കര്‍ഷക മാര്‍ച്ചും ധര്‍ണയും മാറ്റിവെച്ചു. ഓയില്‍പാം കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള നെല്ലിന്റെ വില 24ന് മുന്‍പ് കൊടുത്തുതീര്ത്തുകൊള്ളാം എന്ന് ഉറപ്പുലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റുന്നതെന്ന് സംയുക്ത കര്‍ഷക സമിതി നേതാക്കളായ കെ.കെ ചന്ദ്രബാബു, കെ.കുഞ്ഞപ്പന് എന്നിവര്‍ അറിയിച്ചു.