മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
20/02/2018
വൈക്കം: വടകര സി.എം.എസ് എല്‍.പി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം പി.റ്റി.എ പ്രസിഡന്റ് മനോജ് പി.എമ്മിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ നിര്‍വഹിച്ചു. സാബു ഐസക്ക്, ഒ.കെ ബിനോയ്, പി.സി മാത്യൂ, മറിയാമ്മ ഒ.എസ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പോള്‍ ടി.എം മാസ്റ്റര്‍ പ്ലാന്‍ അവതരണവും ജൂലി ചാക്കോ കൃതജ്ഞതയും പറഞ്ഞു.