Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ ആനിവേഴ്‌സറിയും സ്‌കോളര്‍ഷിപ്പ് വിതരണവും
19/02/2018

വൈക്കം: പള്ളിയാട് ശ്രീനാരായണ യൂ.പി സ്‌കൂളിലെ സ്‌കൂള്‍ ആനിവേഴ്‌സറിയും സ്‌കോളര്‍ഷിപ്പ് വിതരണവും ഇന്നും (20ന്) നാളെയുമായി (21ന്) നടക്കും. ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വ്വഹിക്കും. സ്‌കൂള്‍ മാനേജര്‍ റ്റി.പി സുഖലാല്‍ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ്സ് കെ.എന്‍ ജഗദമ്മ സ്വാഗതമാശംസിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വ്വഹിക്കും. തലയാഴം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ അനീഷ്, വാര്‍ഡ് മെമ്പര്‍മാരായ ചിഞ്ചു സുനീഷ്, ടാനിയ ഓമനക്കുട്ടന്‍, പി.ടി.എ പ്രസിഡന്റ് വിമലന്‍ പണാമഠം, ദിനേശന്‍ കാട്ടിശ്ശേരിത്തറ, ബിജു ഐക്കരപ്പടി, ബി.സാമോന്‍, റ്റി.ലീന തുടങ്ങിയവര്‍ പ്രസംഗിക്കും.