Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപശിഖ കൊണ്ടു പോയി
19/02/2018
സി.പി.എം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ദീപശിഖ ജാഥാ ക്യാപ്റ്റന്‍ കെ.കെ ഗണേശന് കൈമാറി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൃശൂരില്‍ 22ന് തുടങ്ങുന്ന സി.പി.എം സംസ്ഥാന സമ്മേളന നഗറില്‍ സ്ഥാപിക്കാനുള്ള ദീപശിഖ ടി.വി പുരത്ത് പത്മേക്ഷണന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊണ്ടുപോയി. ജാഥാ ക്യാപ്റ്റന്‍ കെ.കെ ഗണേശന് ദീപശിഖ കൈമാറി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഹരികുമാര്‍ പ്രയാണം ഉദ്ഘാടനം ചെയ്തു. 25 അത്‌ലറ്റുകളാണ് ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്‍കുന്നത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടു കൂടിയ പ്രയാണത്തിന് പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കെ.ആര്‍ സഹജന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.അരുണന്‍, കെ.പി ചന്ദ്രമോഹനന്‍, പി. ശശിധരന്‍, കെ.പി സതീശന്‍, കെ. കുഞ്ഞപ്പന്‍, കെ.എസ് ഷിബു എന്നിവര്‍ പങ്കെടുത്തു.