Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാബ്ദി ആഘോഷ സമാപന സമ്മേളനം
21/01/2016

വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ജനുവരി 22ന് വൈകിട്ട് 3 മണിക്ക് നടത്തുന്നു. ഗതാബ്ദി ഗെയ്‌ററിന്റെ ഉദ്ഘാടനവും ഹയര്‍ സെക്കണ്ടറി കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും തദവസരത്തില്‍ നടത്തുന്നു. കോട്ടയം കളക്ടര്‍ യൂ.വി.ജോസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീകുമാരി പി.എസ് സ്വാഗതം പറയും. മാനേജര്‍ ഫാ.പീററര്‍ കോയിക്കര അദ്ധ്യക്ഷ പ്രസംഗം നടത്തും. എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്‍ മാര്‍.ജോസ് പുത്തന്‍വീട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. കോട്ടയം ആര്‍.ഡി.ഡി മിനി.എസ് മുഖ്യപ്രഭാഷണം നടത്തുന്നു. വൈക്കം ഫൊറോന വികാരി റവ.ഡോ.പോള്‍ ചിററിനപ്പള്ളി നിര്‍മ്മാണ കമ്മിററി അംഗങ്ങളെ ആദരിക്കുന്നു. സാബു പി മണലൊടി, ഷീല ശശിധരന്‍, ജാനകി.സി, രത്‌നമ്മ.പി, സജീവന്‍ കെ.എസ്, സന്തോഷ് എ.ജെ, മനോജ്.ഡി എന്നിവര്‍ ആശംസകള്‍ നേരും. സ്‌ററാഫ് പ്രതിനിധി ജോസ് കെ പോള്‍ കൃതജ്ഞത പറയും.