സ്വയം തൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം
19/02/2018
ടൗണ്‍ നോര്‍ത്ത് 1184- ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ ആവിഷ്ക്കരിച്ച സ്വയം തൊഴില്‍ പദ്ധതി എസ്.എന്‍.ഡി.പി. യൂണിയന് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടൗണ്‍ നോര്‍ത്ത് 1184- ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിലെ പല്പു കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച സ്വയം തൊഴില്‍ പദ്ധതി എസ്.എന്‍.ഡി.പി. യൂണിയന് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.നാരായണന് അധ്യക്ഷത വഹിച്ചു. കെ.ഡി ഉണ്ണികൃഷ്ണന്, വൈക്കം നന്ദനന്‍, ശശിധരന് ഹരിത, സുകുമാരന്‍ ചിത്തിര, സുധീഷ് പുത്തന്‍വീട് എന്നിവര്‍ പ്രസംഗിച്ചു.