Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരിയ്ക്കാംകുന്ന് എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവിക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് നാളെ (19ന്) തുടക്കമാവും
17/02/2018

വൈക്കം: വരിയ്ക്കാംകുന്ന് എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവിക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് നാളെ (19ന്) തുടക്കമാവും. ബ്രഹ്മശ്രീ മനയത്താറ്റ് മനയ്ക്കല്‍ ആര്യന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ നാഗംപൂഴിമന ഹരി ഗോവിന്ദന്‍ നമ്പൂതിരി, ബ്രഹ്മശ്രീ മനയത്താറ്റ് മന ബ്രിജേഷ് നീലകണ്ഠന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ പോറ്റി, കണ്ണന്‍ പോറ്റി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തും. 19ന് രാത്രി 8.30ന് ഭക്തിഗാനമേള, 20ന് രാത്രി 9ന് കുറത്തിയാട്ടം, 21 രാത്രി 10 മുതല്‍ ദേശതാലപ്പൊലികള്‍, 22ന് രാത്രി ആറ്റിങ്ങല്‍ ശ്രീധന്യയുടെ മനുഷ്യരുണ്ട് സൂക്ഷിക്കുക നാടകവും , 23ന് രാവിലെ 11ന് ഓട്ടന്‍ തുള്ളല്‍, ഉച്ചയ്ക്ക് 12ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 6ന് പഞ്ചവാദ്യം, രാത്രി 9ന് തിരുവനന്തപുരം സുനിത എന്റര്‍ടെയിന്‍മെന്റിന്റെ സ്റ്റേജ് ഡാന്‍സ് ഡ്രാമാ രൗദ്രഭീമന്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. മാര്‍ച്ച് 22ന് പൊങ്കാല സമര്‍പ്പണവും നടക്കും.