Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിയാട് ശ്രീനാരായണ യൂ.പി സ്‌കൂളിലെ പ്രാദേശിക പി.ടി.എ യോഗം 18ന്
17/02/2018

വൈക്കം: പള്ളിയാട് ശ്രീനാരായണ യൂ.പി സ്‌കൂളിലെ പ്രാദേശിക പി.ടി.എ യോഗം ഇന്നു (18ന്) നടക്കും. രാവിലെ 10ന് കൂവം എസ്.എന്‍.ഡി.പി ഹാളില്‍ ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യും. പി.റ്റി.എ പ്രസിഡന്റ് വിമലന്‍ പണാമഠം അദ്ധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ്സ് കെ.എന്‍ ജഗദമ്മ സ്വാഗതമാശംസിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായാ ഷാജി പ്രതിഭകളെ ആദരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെകുറിച്ച് ബി.പി.ഒ റ്റി.കെ സുവര്‍ണ്ണന്‍ വിശദീകരിക്കും. സ്‌കൂള്‍ മാനേജര്‍ സുഖലാല്‍ റ്റി.പി സ്‌കൂള്‍ വികസന വിശദീകരണം നടത്തും. ഗ്രാമപഞ്ചായത്തംഗങ്ങളായ സന്ധ്യാ അനീഷ്, ഷീജ ബൈജു, ചിഞ്ചു സുനീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിജയമ്മ പി.പി, സീനിയര്‍ അസിസ്റ്റന്റ് റ്റി.ലീന എന്നിവര്‍ സംസാരിക്കും. പി.ആര്‍ ശ്രീകുമാര്‍ സ്മാര്‍ട്ട് പേരന്റിംഗ് ക്ലാസ്സ് നയിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ചര്‍ച്ചയും തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തും.