Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരിക്കാംകുന്നിലെ വ്യാപാര സ്ഥാപനത്തിലും രണ്ടു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും മോഷണശ്രമം.
17/02/2018

തലയോലപ്പറമ്പ്: വരിക്കാംകുന്നിലെ വ്യാപാര സ്ഥാപനത്തിലും രണ്ടു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും മോഷണശ്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് മോഷണ ശ്രമം നടന്നത്. സംഭവത്തിനു പിന്നില്‍ അഞ്ചിലധികം പേര്‍ ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. വരിക്കാംകുന്ന് ജങ്ഷനില്‍ ഫിലിപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇലവുങ്കല്‍ ഫൈനാന്‍സിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ലോക്കര്‍ കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട് സമീപ വാസികള്‍ ഉണര്‍ന്നു ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുന്നതിനിടയിലാണ് സമീപത്തെ പൂത്തോലിയില്‍ ചന്ദ്രന്റെ വ്യാപാരസ്ഥാപനത്തിലെ സി.സി ടി.വി ക്യാമറയും അനുബന്ധ ഉപകരണങ്ങളും, വാഴക്കുലകളും മോഷ്ടാക്കള്‍ അപഹരിച്ച വിവരം അറിയുന്നത്. സമീപത്തെ ആശീര്‍വാദ് ഫൈനാന്‍സിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. തുടര്‍ന്ന് പോലീസും നാട്ടുകാരും സമീപ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലില്‍ തൊട്ടടുത്തുള്ള കൈത തോട്ടത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തി. മോഷണത്തിനായി ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാര, മഴു, വാക്കത്തി എന്നിവയും കണ്ടെടുത്തു. വഴിവിളക്കിന്റെ ഫ്യൂസ് ഊരി മാറ്റിയ ശേഷമായിരുന്നു മോഷണ ശ്രമങ്ങല്‍ നടത്തിയിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തലയോലപ്പറമ്പ് എസ്.ഐ രഞ്ജിത്ത് കെ.വിശ്വനാഥ് പറഞ്ഞു.