Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താക്കോല്‍ദാനം നടത്തി
17/02/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ട് വീടുകളുടെ താക്കോല്‍ദാന സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതൃകയാക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാനത്ത് 5 ലക്ഷം ഭവനരഹിതരുണ്ട്. 2 ലക്ഷം പേര്‍ സ്വന്തമായി ഭൂമി ഇല്ലാത്തവരും. ഇവര്‍ക്ക് വീടും സൗകര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് താങ്ങാകാനുള്ള ശ്രമം മറ്റ് സ്‌കൂളുകളും, ട്രസ്റ്റുകളും, സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ട് വീടുകളുടെ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ 45,000 ക്ലാസ് മുറികള്‍ അന്താരാഷ്ട്രനിലവാരത്തോടെ ഹൈടെക് ആക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് വീടുകളുടെ താക്കോല്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിദ്യാര്‍ത്ഥികളായ പള്ളിയാട് മലയില്‍ സുബി മോള്‍ക്കും തലയാഴം ഈരേത്തറ സൂര്യ ബാബുവിനും കൈമാറി. നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വൈ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, സി. സുരേഷ് കുമാര്‍, പ്രിയ ഭാസ്‌കര്‍, കെ.വി പ്രദീപ് കുമാര്‍, ഷാജി. ടി കുരുവിള, പി.ടി ജിനീഷ്, ഷാജി മാടയില്‍, കെ.വി പ്രകാശന്‍, എ.ജ്യോതി, കെ.വി പ്രസന്നന്‍, എന്‍.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.