Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല പുതിയകാവ് ദേവിക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് തുടക്കമായി
17/02/2018
ഉല്ലല പുതിയകാവ് ദേവിക്ഷേത്രത്തില്‍ കുംഭ ഭരണി ഉത്സവത്തിന് തന്ത്രി കാശാങ്കോടത്ത് സുനേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഉല്ലല പുതിയകാവ് ദേവിക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് ക്ഷത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാശാങ്കോടത്ത് സുനേശന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ജഗദീഷ് പോറ്റി സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിക്കയര്‍ അവകാശികള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. കൊടിയേറ്റിനുശേഷം പറയ്‌ക്കെഴുന്നള്ളിപ്പ് പുറപ്പെട്ടു. വൈകിട്ട് അത്താഴമൂട്ടും വിളക്കിനെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് ജി.സുരേഷ് ബാബു, ദേവസ്വം മാനേജര്‍ വി. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.