Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
17/02/2018
തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റ്്്മന നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റ്മന നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ ക്ഷേത്രനടയില്‍ രണ്ട് ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചു. കൊടിയേറ്റിനുശേഷം തിരുനടയില്‍ കെടാവിളക്കില്‍ അസ്സി. ദേവസ്വം കമ്മീഷണര്‍ പി.എന്‍ ഗണേശ്വരന്‍ പോറ്റി ദീപം തെളിച്ചു. സബ് ഗ്രൂപ്പ് ഓഫീസര്‍ വി.ആര്‍ ജ്യോതി, ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘു, ഉപദേശക സമിതി ഭാരവാഹികളായ രാജേന്ദ്രന്‍ നടുമുറി, മോഹന്‍ സൗപര്‍ണ്ണിക, സുരേഷ് കളപ്പുരയ്ക്കല്‍മഠം, മനോഹരന്‍ കൈത്താളത്ത് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ അന്നദാനം, ശ്രീബലി, താലപ്പൊലി, കാഴ്ച ശ്രീബലി, ഉത്സവബലി ദര്‍ശനം, കഥകളി, നാടകം, തിരുവാതിരകളി, കുറത്തിയാട്ടം, സംഗീതകച്ചേരി, നൃത്തനൃത്ത്യങ്ങള്‍, ഗാനമേള, ഓട്ടന്‍തുള്ളല്‍, നാമഘോഷലഹരി, ഭക്തിഗാനമഞ്ജരി എന്നിവ നടക്കും.