Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ജഗദംബികാക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് തുടക്കമായി
17/02/2018
ചെമ്പ് ജഗദംബിക ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് തന്ത്രി മോനാട്ട്മന കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: മുറിഞ്ഞപുഴ എ.കെ.ഡി.എസ് 110-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ചെമ്പ് ജഗദംബികാക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ട്മന കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി അപ്പുക്കുട്ടന്‍ നമ്പൂതിരി, മുരിങ്ങോര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഗോപാലകൃഷ്ണന്‍ പോറ്റി എന്നിവര്‍ സഹകാര്‍മ്മികരായി.കൊടിയേറ്റിനുശേഷം ശ്രീജഗദംബികാ അന്നദാന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രസാദമൂട്ട് നടത്തി. വൈകിട്ട് നാല് കേന്ദ്രങ്ങളില്‍ നിന്ന് വന്ന താലപ്പൊലി ഉത്സവാഘോഷത്തിന് മാറ്റ് കൂട്ടി. ക്ഷേത്രം പ്രസിഡന്റ് പി.എന്‍ സുകുമാരന്‍, വൈസ് പ്രസിഡന്റ് പി.കെ പ്രസാദ്, സെക്രട്ടറി സി.വി പ്രകാശന്‍, ദേവസ്വം സെക്രട്ടറി കെ.എന്‍ മോഹനനന്‍, ട്രഷറര്‍ എം.എ അനുരാജ്, മഹിളാസമാജം ഭാരവാഹികളായ സാവിത്രി രമേശന്‍, തങ്കമണി സതീശന്‍, സുഭലജ ചക്രാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 22ന് രാത്രി 10.30ന് ആറാട്ട് പുറപ്പാട്, രാത്രി 12.00ന് വലിയകാണിക്കയും നടത്തും. 23ന് രാത്രി 9.30ന് വലിയ ഗുരുതിയും, 26ന് പ്രതിഷ്ഠാദിനാഘോഷവും നടത്തും.