Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ മത്സ്യകൃഷി പദ്ധതി -കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
16/02/2018
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഉദയനാപുരം പഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്കുള്ള ചെമ്മീന്‍ കുഞ്ഞുങ്ങളുടെ വിതരണം പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആരതി പി.സോമന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പഞ്ചായത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ രണ്ടുലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യകര്‍ഷക ക്ലബ്ബിലെ അംഗങ്ങളുടെ ചുമതലയിലുള്ള ജലാശയങ്ങളിലാണ് നിക്ഷേപം നടത്തിയത്. കര്‍ഷകര്‍ക്കുള്ള ചെമ്മീന്‍ കുഞ്ഞുങ്ങളുടെ വിതരണം പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആരതി പി.സോമന്‍ നിര്‍വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ താരാ ഗോപി, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ സുധാ ഷാജി, കര്‍ഷക പ്രതിനിധികളായ പൈലി ജോസഫ്, എ.പവിത്രന്‍, ജിഗു കടവന്‍, ബിനീഷ് എന്നിവര്‍ പങ്കെടുത്തു.