Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-വെച്ചൂര്‍ റോഡ് വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുന്ന പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി സി.കെ ആശ എം.എല്‍.എ
15/02/2018

വൈക്കം: വൈക്കത്തിന്റെ വികസനത്തിന് ആവേശം പകര്‍ന്ന് വൈക്കം-വെച്ചൂര്‍ റോഡ് വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുന്ന പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വൈക്കം -വെച്ചൂര്‍ റോഡിന്റെ വികസനത്തിന് കഴിഞ്ഞദിവസം നടന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 93.73 കോടി രൂപയുടെ അംഗീകാരം നല്‍കി. 2016-ലെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണിത്. അഞ്ചുമനപ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതിക്ക് പി.ഡബ്ല്യൂ.ഡി 'റിക്ക്' ഒരു വര്‍ഷത്തിനുള്ളില്‍ 162 കോടിരൂപയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കി സമര്‍പ്പിക്കുകയുണ്ടായി. സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി വരുന്ന തുകയാണ് ഇതിലേറെയും. 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഡി.പി.ആര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കിഫ്ബിയുടെ ഉന്നതതല സാങ്കേതിക വിഭാഗം സ്ഥലം സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 15 മീറ്റര്‍ വീതിയെന്നത് 14 മീറ്റര്‍ ആക്കി മാറ്റിക്കൊണ്ട് 93.73 കോടി രൂപയുടെ അംഗീകാരവും ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. ഇതോടെ വൈക്കം-വെച്ചൂര്‍ റോഡ് വികസനമെന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുകയാണെന്നും അടിയന്തിരമായി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒരു യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും എം.എല്‍.എ പറഞ്ഞു.