Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി
15/02/2018
ടി വി പുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പൈനുങ്കല്‍ പ്രദേശത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിക്കുന്നു.

വൈക്കം: വര്‍ഷങ്ങളായി തരിശു കിടന്നിരുന്ന ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പൈനുങ്കല്‍ പ്രദേശത്ത് നടത്തിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. പാടശേഖരത്തിലെ ആറ് ഏക്കര്‍ പ്രദേശത്ത് കര്‍ഷകനായ കെ.ആര്‍ അനിയുടെ നേതൃത്വത്തില്‍ ആണ് കൃഷിയിറക്കിയത്. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നു ലഭിച്ച ഞാറുനടീല്‍ യന്ത്രം ഉപയോഗിച്ചാണ് ഞാറുനട്ടത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബീനാ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, ടി.എസ് സെബാസ്റ്റിയന്‍, ജീന തോമസ്, കൃഷി ഓഫീസര്‍ ഷേര്‍ലി സഖറിയാസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.എസ് സലിമോന്‍, കൃഷി അസിസ്റ്റന്റ് ഇ.സബിത എന്നിവര്‍ പങ്കെടുത്തു.