Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു.
15/02/2018

വൈക്കം: മടിയത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ നിര്‍മല ഗോപി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീകുമാര്‍, പി.ടി.എ പ്രസിഡന്റ് രഘുവരന്‍, അനില്‍കുമാര്‍, ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിട്ട. ലക്ചറര്‍ പി.എസ് രാമചന്ദ്രന്‍ ബോധവല്‍കരണ ക്ലാസ് നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനിമോള്‍ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ പുഷ്‌കരന്‍, വിജയന്‍, പി.എസ് മോഹനന്‍, സുന്ദരേശന്‍, അപ്പുക്കുട്ടന്‍, അജി മാത്യു, ടി.വി ദീപ എന്നിവര്‍ പ്രസംഗിച്ചു.