Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും സമിതി അംഗങ്ങളുടെ കൂട്ടായ്മയും നാരായണീയ പാരായണവും
14/02/2018
ഗുരുതീര്‍ത്ഥം നാരായണീയ സമിതിയുടെ വാര്‍ഷികവും കൂട്ടായ്മയും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗുരുതീര്‍ത്ഥം നാരായണീയ സമിതിയുടെ വാര്‍ഷികവും സമിതി അംഗങ്ങളുടെ കൂട്ടായ്മയും നാരായണീയ പാരായണവും ടൗണ്‍ നോര്‍ത്ത് എസ്.എന്‍.ഡി.പി പ്രാര്‍ത്ഥനാലയത്തില്‍ നടത്തി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.നാരായണ്‍ അധ്യക്ഷത വഹിച്ചു. ആചാര്യന്‍ അശോകന്‍ കാഞ്ഞിരത്തിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ഡി ഉണ്ണികൃഷ്ണന്‍, സുമ അനിയപ്പന്‍, മിനി അജയകുമാര്‍, നിര്‍മ്മല ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീകൃഷ്ണന്റെ നൂറ് കൃതികള്‍ ആലപിച്ചാണ് പാരായണം പൂര്‍ത്തിയാക്കിയത്.