Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇക്കണോമിക്‌സ് ആന്റ് സ്റ്റാററിക്‌സ് ടെക്‌നിക്കല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ കോട്ടയം ജില്ലാ സമ്മേളനം
20/01/2016
ഇക്കണോമിക്‌സ് ആന്റ് സ്റ്റാററിക്‌സ് ടെക്‌നിക്കല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ 30-ാമത് കോട്ടയം ജില്ലാ സമ്മേളനം വൈക്കം വ്യാപാരഭവന്‍ ഹാളില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

ഇക്കണോമിക്‌സ് ആന്റ് സ്റ്റാററിക്‌സ് ടെക്‌നിക്കല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ 30-ാമത് കോട്ടയം ജില്ലാ സമ്മേളനം വൈക്കം വ്യാപാരഭവന്‍ ഹാളില്‍ വച്ച് നടന്നു. മാറിയ സാഹചര്യത്തില്‍ ജീവനക്കാരുടെ എല്ലാ അവകാശങ്ങളും നേടി എടുക്കുന്നതിനായി എല്ലാവരും ഒന്നിച്ച് അണിചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് പറഞ്ഞു. ജീവനക്കാരുടെ എല്ലാ അവകാശങ്ങളും നേടി എടുക്കുന്നതിന് ഇ.എസ്.ററി.എസ്.ഒയുടെ കീഴില്‍ അണിനിരക്കുവാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.തങ്കജി ആഹ്വാനം ചെയ്തു. സംഘടനയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ജയശങ്കര്‍ അദ്ധ്യക്ഷനായിരുന്നു. വൈക്കം താലൂക്ക് പ്രസിഡന്റ് എം.ജി.ലത സ്വാഗതവും, കാഞ്ചനാമ്മാള്‍ നന്ദിയും പറഞ്ഞു. ഇ.എസ്.ററി.എസ്.ഒ സംസ്ഥാന ഭാരവാഹികളായ കെ.കെ.ബോബി, ററി.എ.മുഹമ്മദ് അമീന്‍, എ.വി.പ്രദീപ് എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു. കെ.ജയശങ്കര്‍ കോട്ടയം ജില്ലാ പ്രസിഡന്റായും എം.എസ്.ധനേഷ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.