Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ക്രീറ്റ് നടത്തി
14/02/2018
ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ വീടിന്റെ നിര്‍മ്മാണജോലി ചെയര്‍മാന്‍ സി. സുരേഷ് കുമാര്‍, ബി. സുചിത്ര, സ്‌നേഹ എം.വേണു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മിച്ചുകൊടുക്കുന്ന മൂന്നാമത്തെ വീടിന്റെ നിര്‍മ്മാണ ജോലികള്‍ കമ്മറ്റി ചെയര്‍മാന്‍ സി. സുരേഷ്‌കുമാറും, ബി. സുചിത്രയും സ്‌നേഹ.എം.വേണുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ തലയാഴം ഈട്ടത്തറ സൂര്യ ബാബുവിനാണ് മൂന്നാമത്തെ വീട് നല്‍കുന്നത്. 600 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന വീടിന് ആറര ലക്ഷം രൂപയാണ് ചിലവ്. ആശ്രമം സ്‌കൂള്‍, ഓംങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍ഡി.പി യൂണിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സി, ജെ.ആര്‍.സി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, അദ്ധ്യാപകരായ ഷാജി.ടി.കുരുവിള, പ്രിയ ഭാസ്‌കര്‍, ടി.പി അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് വീടുകളുടെ താക്കോല്‍ദാനം 16ന് വൈകിട്ട് 3.30ന് ആശ്രമം സ്‌കൂളില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കും. സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ദീപം തെളിക്കും. ജനറല്‍ കണ്‍വീനര്‍ വൈ. ബിന്ദു അദ്ധ്യക്ഷത വഹിക്കും.