കുടവെച്ചൂര്‍ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി
14/02/2018
കുടവെച്ചൂര്‍ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് പറവൂര്‍ രാകേഷ് തന്ത്രി കൊടിയേറ്റുന്നു.
വൈക്കം: കുടവെച്ചൂര്‍ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് പറവൂര്‍ രാകേഷ് തന്ത്രി കൊടിയേറ്റി. മേല്‍ശാന്തി രാജീവ് സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. കൊടിയേറ്റിനുശേഷം രാത്രി കൊടിയേറ്റ് സദ്യയും നടത്തി. ക്ഷേത്രം പ്രസിഡന്റ് അജിത്ത് കുമാര്‍, പി.കെ മുരളീധരന്, ഹരിദാസ് വള്ളിസദനം, പി.കെ മണിലാല്‍, വനിതാസംഘം പ്രസിഡന്റ് സുഭഗേശ്വരി, രജിത എം.ആര്.ജി ഭവന്, ദീപ അശ്വതിഭവന്‍, എന്നിവര്‍ നേതൃത്വം നല്കി. ഉത്സവാഘോഷങ്ങളിലെ പ്രധാന ചടങ്ങായ പകല്‍പ്പൂരം 17ന് വൈകിട്ട് 4ന് ക്ഷേത്ര മൈതാനത്ത് നടക്കും. നാദസ്വരം, ചെണ്ടമേളം, പമ്പമേളം, അമ്മന്‍കുടം എന്നിവ പൂരത്തിന് ഭംഗി പകരും. 18ന് വൈകിട്ട് 5ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, ആറാട്ട് വിളക്ക്, വലിയ കാണിക്ക എന്നിവയും നടക്കും. 17ന് വൈകിട്ട് 7ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് അജിത്ത്കുമാര്‍ അധ്യക്ഷത വഹിക്കും. വിവിധ വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്യും.