Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷരബന്ധു പുരസ്‌ക്കാരത്തിന് സുബ്രഹ്മണ്യന്‍ അമ്പാടി അര്‍ഹനായി.
14/02/2018
എം.ടി വാസുദേവന്‍ നായര്‍ അക്ഷരബന്ധു പുരസ്‌ക്കാരവും പ്രശസ്തി പത്രവും സുബ്രഹ്മണ്യന്‍ അമ്പാടിക്ക് നല്‍കുന്നു.

വൈക്കം: മലപ്പുറം 'ഇന്ന്' മാസിക സംസ്ഥാനാടിസ്ഥാനത്തില്‍ സാമൂഹിക പ്രശസ്തിയുള്ള വിഷയങ്ങളില്‍ തപാലില്‍ കത്തെഴുത്തു മത്സരം നടത്തിയതില്‍ പതിനായിരക്കണക്കിന് വ്യക്തികളില്‍ നിന്നും 2017-ലെ അക്ഷരബന്ധു പുരസ്‌ക്കാരത്തിന് സുബ്രഹ്മണ്യന്‍ അമ്പാടി അര്‍ഹനായി. തിരൂര്‍ തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവും, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം.ടി വാസുദേവന്‍ നായര്‍ പുരസ്‌കാരവും പ്രശസ്തി പത്രവും നൂറ് പോസ്റ്റ് കാര്‍ഡും സമ്മാനിച്ചു. പ്രശസ്ത കവിയും ഇന്ന് പത്രാധിപരുമായ മണമ്പൂര്‍ രാജന്‍ ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.