Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു.
14/02/2018
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണയോഗം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും ഹൈസ്‌കൂളിന്റെയും എല്‍.പി സ്‌കൂളിന്റെയും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. കൂട്ടുമ്മേല്‍ ക്ഷേത്രത്തിനു സമീപത്തുവച്ചു നടന്ന യോഗം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ആര്‍ സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ മൂന്നു വിഭാഗത്തിന്റെയും മാസ്റ്റര്‍ പ്ലാന്‍ ഏറ്റു വാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ രാജേന്ദ്രന്‍. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍, പ്രിന്‍സിപ്പാള്‍ ടി.എം രമ, ഹെഡ്മിസ്ട്രസ്സുമാരായ പി.ആര്‍ സീന, പി.എസ് ഷീനാ മോള്‍, ബി.പി.ഒ ടി.കെ സുവര്‍ണന്‍ എന്നിവര്‍ പ്രസംഗിച്ചു.