Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചര്‍ച്ച നടത്തി.
14/02/2018

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് സ്മാരകസമിതിയുടെ ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബേബി ടി.കുര്യന്റെ കഥാസമാഹാരമായ 'ചോറ്' എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ കെ.ആര്‍ സുശീലന്‍ മോഡറേറ്ററായി പ്രൊഫ. ടി.ഡി മാത്യു, ഡോ. എസ്.പ്രീതന്‍, ടി.കെ സഹദേവന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നാടകകൃത്ത് ഡോ. എച്ച്.എസ്.പി ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് വൈക്കം ചിത്രഭാനു, പ്രൊഫ. കെ.എസ് ഇന്ദു, സി.കെ അജയന്‍, സുനില്‍ മംഗലത്ത്, ഏലിയാമ്മ സെബാസ്റ്റ്യന്‍, പി.ജി ഷാജിമോന്‍, വി.കെ രമേശന്‍, പി.ബി രാജു കാലായില്‍, ബേബി ടി.കുര്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.