Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് വൈക്കം യൂണിയന്‍ കുററപ്പെടുത്തി.
20/01/2016

ഹൈദരാബാദ് യൂണിവേഴ്‌സിററിയിലെ ഗവേഷക വിദ്യാര്‍ത്ഥി ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ രോഹിതിനെ ആത്മഹത്യയിലേക്ക് നയിച്ച കേന്ദ്രമന്ത്രി ബണ്ടാര്യ ദത്താത്രോയയുടെ നടപടി രാജ്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ലെന്ന് കെ.പി.എം.എസ് വൈക്കം യൂണിയന്‍ കുററപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുവാനുള്ള ദളിത് വിദ്യാര്‍ത്ഥിയുടെ പരിശ്രമത്തെ തകര്‍ക്കാന്‍ അണിയറ നീക്കം നടത്തിയ കേന്ദ്രമന്ത്രിയുടെ പേരില്‍ ആത്മഹത്യ പ്രേരണയ്ക്കും പട്ടികജാതി അതിക്രമ നിരോധനനിയമമനുസരിച്ചും കേസ് എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.ജയകുമാര്‍, പി.ഇ പൊന്നപ്പന്‍, പി.വി രാജു, സി.പി കുഞ്ഞന്‍, ഷാജി, ശകുന്തള രാജു, വിജയലക്ഷ്മി, അമ്മിണി, ലത, ഉഷ എന്നിവര്‍ പ്രസംഗിച്ചു.