Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയുടെ പുനര്‍നിര്‍മ്മാണം ഹൗസിങ്ങ് ബോര്‍ഡിനെ ഏല്പിച്ചതായി സി.കെ ആശ എം.എല്‍.എ
13/02/2018

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയുടെ പുനര്‍നിര്‍മ്മാണം ഹൗസിങ്ങ് ബോര്‍ഡിനെ ഏല്പിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. പതിറ്റാണ്ടുകളായി പലവിധ പരാധീനതകള്‍ അനുഭവിക്കുന്ന വൈക്കം താലൂക്ക് ആശുപത്രിക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധതരം ഫണ്ടുകള്‍ ലഭ്യമായിട്ടുണ്ടെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പലതും പാതി വഴിയില്‍ എത്തിനില്ക്കുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല അടിയന്തിരഘട്ടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ജീവന്‍രക്ഷാ സംവിധാനങ്ങളോ ആവശ്യത്തിന് തസ്തികകളോ ഇല്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു വൈക്കം താലൂക്ക് ആശുപത്രി. ഈ കാര്യങ്ങള്‍ കാണിച്ച് എം.എല്‍.എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ബഡ്ജറ്റില്‍ ധനകാര്യ മന്ത്രി ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് 62 കോടി രൂപയുടെ വിശദമായ രൂപരേഖ തയ്യാറാക്കുകയും സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഹാബിറ്റാറ്റ് സമര്‍പ്പിച്ച രൂപരേഖ പരിശോധിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഹൗസിങ്ങ് ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായി എം.എല്‍.എ അറിയിച്ചു. 21ന് ഇതു സംബന്ധിച്ച പരിശോധനകള്‍ക്കായി ഹൗസിങ്ങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിക്കുന്നതാണെന്നും എം.എല്‍.എ അറിയിച്ചു.