Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാസിസത്തിനെതിരെ കമ്മ്യൂണിസ്റ്റ് കൂട്ടായ്മ ഉയരണം
13/02/2018
വൈക്കത്ത് ഇപ്റ്റ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഒ.എന്‍.വി അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ സെമിനാറും സൈമണ്‍ ബ്രിട്ടോ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്ത് സമസ്തമേഖലകളിലേയ്ക്കും കടന്നു വരുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് വല്‍ക്കരണത്തിനെതിരെ പ്രതിരോധത്തിന്റെ നിര ഉയരണമെന്ന് ജീവിക്കുന്ന രക്തസാക്ഷിയും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ പറഞ്ഞു. അറുപതിലധികം ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളുമായി വേറിട്ടു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ യോജിപ്പ് കാലഘട്ടത്തിന്റെ അവശ്യവും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ സുപ്രധാന ചുവടുവെയ്പ്പുമാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്ത് ഇപ്റ്റ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഒ.എന്‍.വി അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സൈമണ്‍ ബ്രിട്ടോ. സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സെമിനാറില്‍ ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് മോഡറേറ്ററായിരുന്നു. ഇപ്റ്റ ജില്ലാ സെക്രട്ടറി പി.ജി ഷണ്‍മുഖന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ഐപ്‌സോ മണ്ഡലം പ്രസിഡന്റ് രാജന്‍ അക്കരപ്പാടം, കെ.അജിത്ത് എക്‌സ് എം.എല്‍.എ, ഇപ്റ്റ ജില്ല വൈസ് പ്രസിഡന്റ് പി.എസ് മുരളീധരന്‍, ഇപ്റ്റ മണ്ഡലം പ്രസിഡന്റ് എന്‍.മോഹനന്‍, സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡ്രംസ് വായനയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആരോമല്‍ വിജയിനെ സൈമണ്‍ ബ്രിട്ടോ ആദരിച്ചു. മണ്ഡലം ഭാരവാഹികളായി എല്‍.ഐ.സി രമേശന്‍ (പ്രസിഡന്റ്), സിന്ധു മധുസൂദനന്‍ (വൈസ് പ്രസിഡന്റ്), സി.പി ലെനിന്‍ (സെക്രട്ടറി), മുരളീ വാഴമന (ട്രഷറര്‍), അഡ്വ. എ.മനാഫ്, കെ.രാധാകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.