Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓട്ടിസം ബാധിച്ച കുട്ടിയെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയമാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍.
13/02/2018

വൈക്കം: ഓട്ടിസം ബാധിച്ച കുട്ടിയെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയമാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കുലശേഖരമംഗലം പുളിക്കപ്പറമ്പില്‍ ഷംഷുദ്ദീനെ(52)യാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ടോള്‍ ജങ്ഷനു സമീപമുള്ള പരാതിക്കാരിയുടെ വീടിന്റെ അയല്‍പക്കത്തെ വീടിന്റെ ടെറസില്‍ വച്ച് കുട്ടിയെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയമാക്കി എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്സീസി ആശാഭവനിലെ കന്യാസ്ത്രീയുടെ സഹായത്തോടെ പോലീസ് കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. കുട്ടിയെ ഇയാള്‍ പലപ്രാവശ്യം പീഡിപ്പിച്ചിട്ടുള്ളതായി മൊഴിയില്‍ പറയുന്നു. ഇന്നലെ ടോള്‍ ജങ്ഷനു സമീപത്തുവെച്ച് എസ്.ഐ ജോസ് തോട്ടപ്പള്ളി, എ.എസ്.ഐമാരായ കുഞ്ഞുമോന്‍, ഷാജി, സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.