Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനം നടത്തി.
13/02/2018
തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പണികഴിപ്പിച്ച വിദ്യാധിരാജാ ചട്ടമ്പിസ്വാമി സ:്മാരക ഹാളിന്റെ ഭദ്രദീപപ്രകാശനം പൂജനീയ സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: 907-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പണികഴിപ്പിച്ച വിദ്യാധിരാജാ ചട്ടമ്പിസ്വാമി സ്മാരക ഹാള്‍, ലൈബ്രറി, റിക്രിയേഷന്‍ ക്ലബ്ബ്, സി.സി. കാമറ എന്നിവയുടെ ഉദ്ഘാടനം നടത്തി. പൂജനീയ സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപപ്രകാശനം നടത്തി. എന്‍എസ്എസ് വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ്കുമാര്‍ വിദ്യാധിരാജാ ചട്ടമ്പിസ്വാമി സ്മാരക ഹാളിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വൈക്കം ഡി.വൈ.എസ്.പി. കെ.സുഭാഷ് റിക്രിയേഷന്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സാഹിത്യ നിരൂപകന്‍ വൈക്കം മുരളി ലൈബ്രറി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.വി. വേണുഗോപാല്‍ സി.സി. കാമറ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ജി. സുകുമാരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.പി. രാജേഷ്, കെ.എസ്.സാജുമോന്‍, എന്‍.പി പ്രേംകുമാര്‍, സുരേഷ്‌കുമാര്‍, പി.എസ് വേണുഗോപാല്‍, എം.അനില്‍കുമാര്‍, ഡി.കെ.രാജഗോപാല്‍, തുളസി മധുസൂദനന്‍, ഡോ. രാമചന്ദ്രന്‍ നായര്‍, സിനി ദിലീപ്, കെ.വിനോദ് കുമാര്‍, കുമാരി ദീപിക എന്നിവര്‍ പ്രസംഗിച്ചു.