Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി : അഞ്ചാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി
13/02/2018
ആശ്രമം സ്‌കൂളില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ വീടിന്റെ ശിലാസ്ഥാപനം നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷും ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുന്നതിന്റെ അഞ്ചാമത്തെ വീടിന്റെ ശിലാസ്ഥാപനം ജനറല്‍ കണ്‍വീനര്‍ വൈ. ബിന്ദുവും നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി. സുരേഷും ചേര്‍ന്നു നിര്‍വ്വഹിച്ചു. 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി പള്ളിപ്പറമ്പില്‍ ഗ്രീഷ്മയ്ക്കാണ് അഞ്ചാമത്തെ വീട് നല്‍കുന്നത്. 600 ചതുരശ്ര അടിയുള്ള വീടിന് ആറര ലക്ഷം രൂപയാണ് നിര്‍മ്മാണച്ചിലവ്. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, ആശ്രമം സ്‌കൂള്‍, ഉല്ലല ഓംങ്കാരേശ്വരം ദേവസ്വം, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സി യും ചേര്‍ന്നാണ് നിര്‍മ്മാണച്ചിലവ് വഹിക്കുന്നത്. മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, സാലി ജോര്‍ജ്ജ്, പ്രിയ ഭാസ്‌കര്‍, കെ.വി പ്രസന്നന്‍, സുരേന്ദ്രന്‍ കുടിലില്‍, ശശി മാന്തറ, കെ.വി പ്രകാശന്‍, ഷാജി മാടയില്‍, പി.പി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. നിര്‍മ്മാണം പൂര്‍ത്തിയായ രണ്ട് വീടുകളുടെ താക്കോല്‍ ദാനം 16ന് വൈകിട്ട് 3.30ന് ആശ്രമം സ്‌കൂളില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ വൈ. ബിന്ദു അദ്ധ്യക്ഷത വഹിക്കും.